കെടിയു ഇന്റര്‍സോണ്‍ വനിതാ വോളിയില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് റണ്ണേഴ്സ് അപ്പ് കിരീടം
ഇരിങ്ങാലക്കുട: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല സംഘടിപ്പിച്ച ഇന്റര്‍ സോണ്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനികള്‍. ഇ സോണ്‍ ടൂര്‍ണമെന്റ് ചാമ്പ്യന്മാരായി എത്തിയ ടീം കൊല്ലം ടികെഎം കോളജില്‍ വച്ച് നടന്ന ഇന്റര്‍ സോണ്‍ മീറ്റില്‍ റണ്ണേഴ്സ് അപ്പ് കിരീടം നേടി. ഫൈനലില്‍ ടികെഎം കോളജ് ആയിരുന്നു എതിരാളികള്‍. ലിസ്ന ജോസ് നയിച്ച ടീമില്‍ എം.എസ്. ഗോപിക, നന്ദന നന്ദകുമാര്‍, ജെനെറ്റ് ജിമ്മി, ആന്‍ തെരേസ് ജോണ്സണ്, ഹെലന്മേരി പുലിക്കോട്ടില്‍ ആന്റോ, ഇ.വി. വിനീത, സാന്ദ്ര ഷാജി, ആന്‍ മരിയ റോണി, എ.ആര്. മീരിയ മീഗിള്‍, എ.ആര്. മീരിയ റീഗിള്, അസ്മി നെല്‍സണ്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ക്രിസ്വിന് ജോസ്, പ്രശാന്ത് കെ. ബേബി എന്നിവരാണ് പരിശീലകര്‍. വിജയികളെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു