ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ആവേശത്തിരയിളക്കി സുരേഷ് ഗോപിയും മകന് മാധവ് സുരേഷും
ഇരിങ്ങാലക്കുട: ഫുട്ബോള്‍ ലഹരിയില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ആവേശത്തിരയിളക്കി സുരേഷ് ഗോപിയും മകന് മാധവ് സുരേഷും. 2022 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കായിക വിദ്യാര്‍ഥിനികളാണ് ഫ്ളാഷ് മോബില്‍ ചുവടു വെച്ചത്. പുതിയ ചിത്രത്തിന്റെ

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചു ദിവസമായി കാമ്പസിലുണ്ട്, സുരേഷ് ഗോപിയും കൂട്ടരും. കുട്ടികളുടെ ഫുട്ബോള്‍ ആവേശത്തില്‍ ഷൂട്ടിംഗ് നിര്‍ത്തി വെച്ചാണ് കുട്ടികളോടൊപ്പം ചുവടുകള്‍ വയ്ക്കാന്‍ താരം ഓടിയിറങ്ങിയത്. അപ്രതീക്ഷിതമായ ഈ വരവില്‍ കുട്ടികള്‍ ആവേശഭരിതരായി. അല്പനേരം കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച ശേഷം തിരികെ തിരക്കുകളിലേക്കു നീങ്ങി.

അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം
കാറളം വിഎച്ച്എസ്എസ് സ്കൂള്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി
ശാന്തിനികേതനില്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈ നല്കി പരിസ്ഥിതി ദിനം ആചരിച്ചു