സിഐടിയു പെന്ഷന് തൊഴിലാളി ഏരിയ കണ്വെന്ഷന് നടന്നു
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ല കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന് (സിഐടിയു) പെന്ഷന് തൊഴിലാളി ഏരിയ കണ്വെന്ഷന് എസ് ആന്‍ഡ് എസ് ഹാളില്‍ യൂണിയന് ഏരിയ സെക്രട്ടറി വി.കെ. ബൈജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. വേലായുധന് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ജില്ല കമ്മിറ്റി അംഗങ്ങളായ കുമുദം സുബ്രന്, പി.എസ്. വിശ്വംഭരന്, സതി സുബ്രമുണ്യന്, ഏരിയ ജോയിന്റ് സെക്രട്ടറി കെ.വി. സുനിലന് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. നിര്‍മ്മാണ തൊഴിലാളി പെന്ഷന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, നിര്‍മ്മാണ സാമഗ്രി വിലകയറ്റം തടയുക, ക്ഷേമനിധിയെ തകര്‍ക്കുന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം