ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെയും ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങ് നടന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ 194 ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെയും 12 ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ദക്ഷിണാഫ്രിക്കയിലെ സുളുലാന്‍ഡ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. സോളിസ്വ മോട്സെ വിശിഷ്ടാതിഥി ആയിരുന്നു. സിഎംഐ സഭയുടെ വികാര്‍ ജനറല്‍ ഡോ. ജോസി താമരശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. പരീക്ഷ കണ്ട്രോളര് പ്രഫ. സുധീര്‍ സെബാസ്റ്റ്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാംപള്ളി, പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയി പീണിക്കപറമ്പില്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍, വിദ്യാര്‍ഥി പ്രതിനിധി ഫാത്തിമ സഹല എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പളും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ ഡോ. കെ.വൈ. ഷാജു നന്ദി പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു