ഫുട്ബോള്‍ ലോകകപ്പ്, ആവേശമാക്കി വേളൂക്കര ഗ്രാമപഞ്ചായത്ത്
വേളൂക്കര: ലോകത്തെ ഫുട്ബോള്‍ ലഹരിയില്‍ ആറാടിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തെ വരവേറ്റു കൊണ്ട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രദര്‍ശന ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്നൊരുക്കിയ കായിക വിരുന്നില്‍ അര്‍ജന്റീന ആന്‍ഡ് ബ്രസീല്‍ ജഴ്സിയണിഞ്ഞ് പഞ്ചായത്ത് ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരം ഏറ്റുമുട്ടി. ഒരു മണിക്കൂറോളം നീണ്ടുനിന്ന ആവേശകരമായ മത്സരത്തിനോടുവില്‍ 85 ഗോള്‍ നിലയില്‍ അര്‍ജന്റീന പക്ഷം വിജയിക്കുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ തിരക്കുകള്‍ക്കിടയിലും ഇത്തരം കാഴ്ചകള്‍ക്ക് വേദിയൊരുക്കി മറ്റു പഞ്ചായത്തുകളില്‍ നിന്നും വ്യത്യസ്തമാവുകയാണ് വേളൂക്കര ഗ്രാമപഞ്ചായത്ത്.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി