എഫ്എന്‍പിഒ സൗഹൃദ സംഗമം 2022

ഇരിങ്ങാലക്കുട: പോസ്റ്റല്‍ തൊഴിലാളി യൂണിയന് (എഫ്എന്‍പിഒ) സൗഹൃദ കുടുംബ സംഗമം കെപിസിസി നിര്‍വാഹ സമിതി അംഗം എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു. വിരമിച്ചവരെ ആദരിക്കുകയും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഡിവിഷന് പ്രസിഡന്റ് എം. രതീഷ് അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കിള്‍ പ്രസിഡന്റ് കെ.എം. സാജന്, ഡിവിഷന് കണ്‍വീനര്‍ കെ.എ. രാജന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് ജയന് കലാഭവന്‍, മെമ്പര്‍മാരുടെ കുട്ടികളും കലാപരിപാടികളും അവതരിപ്പിച്ചു.