ഹോളി ഗ്രേസ് അക്കാദമി മാള ചാമ്പ്യന്‍ഷിപ്പ് നേടി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ വച്ച് സംഘടിപ്പിച്ച തൃശൂര്‍ ജില്ലാ സ്കൂള്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി. തൃശൂര്‍ ദേവമാതാ സ്കൂള്‍ ബെസ്റ്റ് ചെസ് സപ്പോര്‍ട്ടിംഗ് സ്കൂള്‍ അവാര്‍ഡ് കരസ്ഥമാക്കി. സബ് ജൂണിയര്‍ വിഭാഗത്തില്‍ ഹോളി ഗ്രേസ് അക്കാദമി മാള, ഡോക്ടര്‍ രാജു ഡേവിസ് അക്കാദമി മാള, ഗവണ്മെന്റ് യുപി സ്കൂള്‍ പെരിഞ്ഞനം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ ഹോളി ഗ്രേസ് അക്കാദമി മാള ദേവമാത സിഎംഐ സ്കൂള്‍, തൃശൂര്‍ ഹോളി ഗ്രേസ് അക്കാദമി, മാള എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ ദേവമാത സിഎംഐ സ്കൂള്‍ തൃശൂര്‍, കാല്‍ഡിയന്‍ സിറിയന്‍ ഹൈസ്കൂള്‍ തൃശൂര്‍, ലെമര്‍ പബ്ലിക് സ്കൂള്‍ തൃപ്രയാര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 83 പോയിന്റോടെ ഹോളി ഗ്രേസ് അക്കാദമി മാള ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, എക്സിക്യുട്ടീവ് അംഗം കെ.വി. കുമാരന് എന്നിവര്‍ പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം