കെ. രാഘവന്മാസ്റ്റര് പുരസ്കാരം നിത്യഹരിത നിറ സാന്നിധ്യം പി. ജയചന്ദ്രന് സമ്മാനിച്ചു
പുരസ്കാര ലബ്ധിക്ക് കാരണം ശ്രോതാക്കളുടെ അനുഗ്രഹമെന്ന് പുരസ്കാര ജേതാവ്
ഇരിങ്ങാലക്കുട: കെ. രാഘവന് മാസ്റ്റര്‍ പുരസ്കാരം നിത്യഹരിത നിറ സാന്നിധ്യം പി. ജയചന്ദ്രന് സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് പുരസ്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനവും, പുരസ്കാര സമര്‍പ്പണവും നിര്‍വഹിച്ചു. സംഗീതലോകത്ത് നിരവധി പതിറ്റാണ്ടുകളായി നടത്തിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം പി. ജയചന്ദ്രനെ തെരഞ്ഞെടുത്തത്. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിറഞ്ഞ സദസില്‍ നടന്ന പുരസ്കാര സമര്‍പ്പണ സമ്മേളനത്തില്‍ രാഘവന് മാസ്റ്റര്‍ ഫൗണ്ടേഷന് പ്രസിഡന്റ് വി.ടി. മുരളി മുരളി അധ്യക്ഷത വഹിച്ചു. പുരസ്കാരത്തിനും, അനുമോദനങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് പി. ജയചന്ദ്രന് പാട്ടും പറച്ചിലുമായി സദസിനോട് സല്ലപിച്ചു. പുരസ്കാര ലബ്ധിക്ക് കാരണം ശ്രോതാക്കളുടെ അനുഗ്രഹമെന്ന് പുരസ്കാര ജേതാവ് അഭിപ്രായപ്പെട്ടു.
പി. ബാലചന്ദ്രന് എംഎല്‍എ പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു, കൂടിയാട്ടം കുലപതി വേണുജി ആദരപത്രം സമര്‍പ്പിച്ചു. കെ.വി. രാമനാഥന് അനുഗ്രഹ പ്രഭാഷണം നടത്തി, സംഗീതനാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി മുഖ്യ പ്രഭാഷണം നടത്തി, ടി.വി. ബാലന് ആമുഖ പ്രഭാഷണം നടത്തി, അശോകന് ചരുവില്‍, ജയരാജ് വാരിയര്‍, സി.എസ.് മീനാക്ഷി, കെ. ശ്രീകുമാര്‍, സോണിയ ഗിരി, സാവിത്രി ലക്ഷ്മണന്, അനില്‍ മാരാത്ത്, അഡ്വ. രാജേഷ് തമ്പാന്, വി.എസ്. വസന്തന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വി.ടി. മുരളി നയിച്ച ഗാനമേള അരങ്ങേറി. ആദ്യ ഗാനം പി. ജയചന്ദ്രന് പാടി.