ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലക്ക് ഓവറോള്‍ നേടിയതില്‍ അനുമോദനം
ഇരിങ്ങാലക്കുട: തൃശൂര്‍ റവന്യൂ ജില്ല കേരള സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി ഓവറോള്‍ കരസ്ഥമാക്കി സ്വര്‍ണ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ലക്ക് അനുമോദനം നല്കി. എല്എഫ്സിജിഎച്ച്എസ്എസില് നടന്ന അനുമോദന യോഗം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ. ജിഷ ജോബി മുഖ്യാതിഥിയായിരുന്നു. പി.എ. ജസ്റ്റിന് തോമസ് വി., എഇഒ ഡോ. എം.സി. നിഷ, മാനേജേഴ്സ് പ്രതിനിധി എ.സി. സുരേഷ്, എച്ച്എം ഫോറം കണ്‍വീനര്‍ റാണി ജോണ്‍, സിസ്റ്റര്‍ മേബിള്‍, പി.ജി. ഉല്ലാസ്, എന്‍.എന്‍. രാമന്, എം.ജെ. ഷാജി, ടി.ആര്. അനൂപ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് മധുര പലഹാരം നല്കി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം