കാട്ടൂര്‍ ലയണ്‍സ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കാട്ടൂര്‍: ലയണ്‍സ് ക്ലബ് ഓഫ് കാട്ടൂരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ 318ഡി ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.കെ. അജിന് അധ്യക്ഷത വഹിച്ച യോഗത്തില്‍ മെഡിക്കല്‍ ക്യാമ്പ് കണ്‍വീനറും ഡിസ്ട്രിക്ട് ജോയിന്റ് കാബിനറ്റ് സെക്രട്ടറിയുമായ ജോസ് പോള്‍ പാലത്തിങ്കല്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അംബുജ രാജന്, ലയണ്‍സ് റീജിണല്‍ ചെയര്മാന് എം.എസ്. പ്രദീപ്, സോണ്‍ ചെയര്മാന് ആര്.ഐ.എം. സക്കറിയ, അഹല്യ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. പ്രജീഷ്, കാട്ടൂര്‍ മണപ്പുറം മാ കെയര്‍, കരാഞ്ചിറ ആലപ്പാട്ട്് മിഷന് ഹോസ്പിറ്റല്‍ തുടങ്ങിയ പ്രമുഖ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീം പങ്കെടുത്തു.