പ്രായപൂര്‍ത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എടവിലങ്ങു സ്വദേശി കുന്നത്തു വീട്ടില്‍ സുമേഷി(41) നാണു ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പത്തു വര്‍ഷം തടവും 50000 രൂപ പിഴയും പോക്സോ നിയമ പ്രകാരം പത്തു വര്‍ഷം കഠിന തടവും 50000രൂപ പിഴയും ആണ് വിധിച്ചത്. പിഴ അടക്കാത്ത പക്ഷം വീണ്ടും ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പരിസര വാസിയായ അഞ്ചര വയസ്സുള്ള ബാലനാണു പീഡനത്തിന് ഇരയായത്. പിഴ തുക അതിജീവിതനു നല്‍കാനും കോടതി വിധിച്ചു. വലപ്പാട് എസ്ഐ ആയിരുന്ന പി.കെ പത്മരാജന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസാണിത്. ജിഷ ജോയ്, രജനി എന്നീ പോലീസ് ഓഫീസര്‍ മാര്‍ പ്രോസിക്യു ഷനെ സഹായിച്ചു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍