കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ഇഡര്‍ കോളജിയറ്റ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇഡര്‍ കോളജിയറ്റ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ടി. ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ബോക്സിങ്ങ് ചാമ്പ്യന്മാരാകുന്നത്. നാല് സ്വര്‍ണവും, രണ്ട് വെള്ളിയും, രണ്ട് വെങ്കലവും നേടി 25 പോയിന്റോടെയാണ് സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായത്. 16 പോയിന്റ് നേടി കോഴിക്കോട് സെഡ്ജിസി രണ്ടാം സ്ഥാനവും, 14 പോയിന്റോടെ തൃശൂര്‍ വിമല കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍