ലഹരിക്കെതിരെ ആയിരം ഗോള്‍ എന്ന പദ്ധതി ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്നു
ഇരിങ്ങാലക്കുട: ഐഎംഎയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെയും സൈക്കിള്‍ ക്ലബിന്റെയും സ്പ്രെഡിംഗ് സ്മൈല്സിന്റെയും സഹകരണത്തോടെ ലഹരിക്കെതിരെ ആയിരം ഗോള്‍ എന്ന പദ്ധതി ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് മിന്‍സി തോമസ് ലഹരിക്ക് എതിരെ 500ാ മത് ഗോള്‍ അടിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്ക് എതിരെ പ്രതിജ്ഞയെടുത്തു. ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി ലഹരിക്ക് എതിരെ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. റോയ് ജോസ് ആലുക്കല്‍, ജോണ്‍ നിധിന് തോമാസ്, ബിജോയ് പോള്‍, സിജോ ജോണി, മിഡ്ലി റോയ്, മനോജ് ഐബന്, സി.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍