വേള്‍ഡ് കപ്പ് സ്പെഷല്‍ ചെരിപ്പുകളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ഇംപ്രിന്റ്സ്
ഇരിങ്ങാലക്കുട: ഫുട്ബോള്‍ ആരാധകര്‍ക്കായി ലോകകപ്പ് സ്പെഷല്‍ ചെരിപ്പുകള്‍ രംഗത്തിറക്കി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ചെരുപ്പ് നിര്‍മാണ യൂണിറ്റായ ഇംപ്രിന്റ്സ്. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ

മുന്‍നിര ടീമുകള്‍ക്കായി രൂപകല്പന ചെയ്ത ചെരുപ്പുകള്‍ക്ക് ആണ് ആവശ്യക്കാര്‍ ഏറെയുള്ളത്. വിദ്യാര്‍ഥികളില്‍ സംരംഭകത്വ ആഭിമുഖ്യം വളര്‍ത്താനുള്ള പ്രായോഗിക മാര്‍ഗം എന്ന നിലയിലാണ് കോളജിനുള്ളില്‍ ഒരു ചെറുകിട വ്യവസായം എന്ന ആശയം നടപ്പാക്കിയത്. അധ്യാപക വിദ്യാര്‍ഥി സംയുക്ത സംരംഭമായാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കോളജില്‍ നിന്ന് നേരിട്ടും തൃശൂര്‍ ജില്ലയിലെ വിവിധ ഫൂട്വെയര് ഔട്ട്ലെറ്റുകളില് നിന്നും ഇംപ്രിന്റ്സില് നിര്‍മിക്കുന്ന ചെരിപ്പുകള്‍ വാങ്ങാവുന്നതാണ്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം