നഗരസഭ ജീവനക്കാരന്റെ അഴിമതി, ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെക്രട്ടറിയുടെ വ്യാജ ഒപ്പും മുന്‍സിപ്പല്‍ സീലും ഉപയോഗിച്ച് കണ്ടിജന്റ് ജീവനക്കാരിയുടെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത മുന്‍സിപ്പല്‍ ജീവനക്കാരനും അഴിമതിക്ക് കൂട്ട് നിന്ന മുന്‍സിപ്പല്‍ സെക്രട്ടറിക്കും ചെയര്‍പേഴ്സണെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഈ വിഷയത്തില്‍ സമഗ്ര അന്വേക്ഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ. മനുമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെകട്ടറി ഐ.വി. സജിത്ത്, വിഷ്ണു പ്രഭാകരന്, കെ.ഡി. യദു