സെന്റ് ജോസഫ്സ് കാലിക്കറ്റ് റഗ്ബി ചാമ്പ്യന്‍

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്ഡര് കോളജിയറ്റ് റിഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ആദ്യമായി ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കാലിക്കറ്റ് റഗ്ബി ചാമ്പ്യന്മാര് ആകുന്നത്. ഫൈനലില്‍ വിമല കോളജ് തൃശൂരിനെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റിനെ തോല്‍പ്പിച്ച എസ്എന്‍ജിസി, പട്ടാമ്പി മൂന്നാം സ്ഥാനം കരസ്ഥമാക്കി.