സിസ്റ്റര്‍ മേരി ഫ്രാങ്കോയുടെ സ്മരണയ്ക്ക് ഇന്റര്‍കോളജിയറ്റ് ക്വിസ് മത്സരം നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേരി ഫ്രാങ്കോയുടെ സ്മരണയ്ക്ക് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ഇന്ഡ കോളജിയറ്റ് ക്വിസ് സാഷെ ലിറ്റ് 2022 നടത്തി. ആഷ്ലിന് സുഭാഷ്, റോണ സി. സജിത്, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജയശ്രീ കീര്‍ത്തി, കെ. ശ്വേത, മെഴ്സി കോളജ് തൃശൂര്‍, സമാന് എസ്. ഖാന്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഹൈദരാബാദ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ചടങ്ങ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ ഉദ്ഘാടനം ചെയ്തു. വിവിധ ക്വിസ് മത്സര വിജയിയും മടപ്പള്ളി കോളജ് അധ്യാപകനുമായ വിശ്വാസ് വിശ്വമായിരുന്നു ക്വിസ് മാസ്റ്റര്‍. ഇരുപതോളം കോളജുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഡോ. ആഷാ തോമസ്, വീണാ സാനി, ആന്‍ മേരി ചാള്‍സ് എന്നിവര്‍ സംസാരിച്ചു.