ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമര പ്രചാരണ വാഹന ജാഥ നടത്തി
ഇരിങ്ങാലക്കുട: അഴിമതി മുഖ്യന് രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമര പ്രചാരണ വാഹന ജാഥ നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമര പ്രചാരണ വാഹന ജാഥ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്സണ് ഫ്ളാഗ് ഓഫ് ചെയ്തു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോമന് ചിറ്റേത്ത്, അഡ്വ. സതീഷ് വിമലന്, സോണിയ ഗിരി, മുന്‍ എംപി സാവിത്രി ലക്ഷ്മണന്, എന്‍.കെ. ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബാബു തോമസ്, കെ.വി. രാജു, തോമസ് തോകലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം