ദേശീയ കുക്കീസ് ദിനാചരണം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടത്തി
ഇരിങ്ങാലക്കുട: ദേശീയ കുക്കീസ് ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുക്കീസ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തി. ഈ വര്‍ഷത്തെ ക്രിസ്മസിന് അനുബന്ധിച്ചുള്ള കേക്ക് മാറിനേഷന് ചടങ്ങ് ഫ്രാന്‍സിലെ റെന്റ്സ് യൂണിവേഴ്സിറ്റിയിലെ ചിമ്മിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെമിസ്ട്രി പ്രഫ. പിയര്‍ ടിക്സ്ന്ഫ്ന്റെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞംപിള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐയും സെല്‍ഫ് ഫിനാന്‍സിങ് കോഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദനും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിദ്യാര്‍ഥികള്‍ സമാഹരിച്ച മുപ്പതോളം പാചക വിധി പുസ്തക രൂപം ഡോ. ടി. വിവേകാനന്ദന് ലൈബ്രറിയന്‍ ഫാ. സിബി ഫ്രാന്‍സീസിന് കൈമാറി പ്രകാശനം ചെയ്തു. ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം അധ്യാപകരായ പയസ് ജോസഫ്, ജെന്നി തോമസ്, അജിത്ത് മാണി, ഐശ്വര്യ ആനന്ദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.