ബോധവല്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ദര്‍ശന ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ ഇരിങ്ങാലക്കുടയും സെന്റ് ജോസഫ് കോളജും ചേര്‍ന്ന് ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ ബോധവല്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ച യോഗം വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി ഉദ്ഘാടനം ചെയ്തു. കോളജ് വുമെന് സെല്‍ കോര്‍ഡിനേറ്റര്‍ സി.എ. ബീന ആശംസകള്‍ നേര്‍ന്നു. ദര്‍ശന ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ശാലിന് ഗാര്‍ഹിക പീഡന നിരോധന നിയമത്തെ കുറിച്ച് ക്ലാസ് നടത്തി. ജിബി ജോണി സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ദേവിക നന്ദിയും അര്‍പ്പിച്ചു.