2023-2024 സാമ്പത്തിക വര്‍ഷത്തെ ആസൂത്രണ പ്രക്രിയയ്ക്ക് മുരിയാട് പഞ്ചായത്തില്‍ തുടക്കമായി
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആസൂത്രണ പ്രക്രിയയുടെ ആദ്യഘട്ടമായ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സമിതി ചെയര്മാന് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗം തോമസ് തോകലത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. ബാലചന്ദ്രന്, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലതി, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി, തുടങ്ങിയവര്‍ സംസാരിച്ചു.