കാട്ടൂര്‍ മുന്‍ പഞ്ചായത്തംഗം ധീരജ് തേറാട്ടില്‍ അന്തരിച്ചു

കാട്ടൂര്‍: മുന്‍ കാട്ടൂര്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് മുന്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റുമായ തേറാട്ടില്‍ ജോര്‍ജ് മകന് ധീരജ് (44) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (15.12.22) രാവിലെ 11ന് കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍. അമ്മ: മേരി. ഭാര്യ: ജിഫ്ന. മക്കള്‍: കൃപ മരിയ, ക്രിസ് മാരിയോ, ക്രിസ്റ്റ്യാനോ, കാരിസ് മരിയ.