ഒരു ഗോള്‍ ഒരു മരം പദ്ധതി ഖത്തറിലെ ഫിഫ സ്റ്റേഡിയത്തിലും……..
കേരള സംസ്ഥാന ഫലമായ ചക്കയെ പ്രോത്സാഹിപ്പിക്കുകയും ഇന്നത്തെ ആധുനിക കാലഘട്ടത്തിന്റെ പച്ചപ്പിന്റെ പ്രാധാന്യം സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള പരിശ്രമമാണ് ഇതിനു പിന്നില്‍.
- ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമായി
ഇരിങ്ങാലക്കുട: ഒരു ഗോള്‍ ഒരു മരം പദ്ധതി ഖത്തറിലെ ഫിഫ സ്റ്റേഡിയത്തിലും ശ്രദ്ധ നേടി. ഈ പദ്ധതി പ്രകാരം ഖത്തറിലെ ലോകകപ്പില്‍ ഗോള്‍ അടിച്ചാല്‍ ഓരോ ഗോളിനും ഓരോ പ്ലാവ് നടും. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പിലാണ് ഈ പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. ക്രൈസ്റ്റ് കോളജിനെ പ്രതിനിധീകരിച്ച് ലോകകപ്പ് നടക്കുന്ന ഫിഫ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുട എടക്കുളം സ്വദേശി മൈസന് ഊക്കനും കല്ലേറ്റുംങ്കര സ്വദേശി സജീഷ് കൃഷണനും സ്റ്റേഡിയത്തില്‍ ഇതിന്റെ പ്രചരണം നടത്തിയത് കാണികളില്‍ ഏറെ കൗതുകം സൃഷ്ടിച്ചു. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ മത്സരം നടക്കുന്നതിനിടയിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കേരള സംസ്ഥാന ഫലമായ ചക്കയെ പ്രോത്സാഹിപ്പിക്കുകയും ഇന്നത്തെ ആധുനിക കാലഘട്ടത്തിന്റെ പച്ചപ്പിന്റെ പ്രാധാന്യം സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള പരിശ്രമമാണ് ഇതിനു പിന്നില്‍. സൗത്ത് ആഫ്രിക്കയില്‍ വച്ച് നടന്ന 2010 ലെ ഫുഡ്ബോള്‍ ലോകകപ്പിന് ഓരു ഗോളിന് ഒരു മരം പദ്ധതിയും ബ്രസീലില്‍ വച്ച് നടന്ന 2014 ലെ ലോകകപ്പിന് ഒരു ഗോളിന് ഒരു നാട്ടുമാവിന് തൈ പദ്ധതിയും റഷ്യയില്‍ വച്ച് നടന്ന 2018ലെ ലോകകപ്പിന് ഒരു ഗോളിന് ഒരു നാട്ടുമാവിന് തൈ പദ്ധതിയും ഓരുഗോളിന് പ്ലാവിന് തൈ പദ്ധതിയും നടപ്പിലാക്കിയിരുന്നു.