കാല്പന്ത് കളിയുടെ ആവേശം വാനോളം ഉയര്‍ത്തിയ യൂഫോറിയ 2022 പ്രൗഡോജ്വല സമാപനം
ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസമായി കാല്പന്ത് കളിയുടെ ആവേശം വാനോളം ഉയര്‍ത്തിയ ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടത്തിയ യൂഫോറിയ 2022 മെഗാ എല്‍ഇഡി പ്രദര്‍ശനത്തിന് പ്രൗഡോജ്വല സമാപനമായി. ഖത്തര്‍ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തിലെ അതേ പ്രതീതി ജനിപ്പിക്കുന്ന തരത്തില്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ എല്‍ഇഡി സ്ക്രീനും ശബ്ദസംവിധാനവുമാണ് യൂഫിയ 2022 ലൂടെ ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട ജനങ്ങള്‍ക്ക് സമ്മാനിച്ചത്. ഫൈനല്‍ ദിനത്തില്‍ മൈതാനം നിറഞ്ഞു കവിയുന്ന ജനപങ്കാളിത്തതില് ആയിരുന്നു പ്രദര്‍ശനം നടന്നത്. ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടത്തിയ യൂഫോറിയ 2022 ന്റെ സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുടയിലെ കായിക രംഗത്ത് മികവ് തെളിയിച്ചവര്‍ക്ക് ആദരം നല്കി. അതോടൊപ്പം സ്ത്രീ ശക്തി പുരസ്കാരത്തിന് അര്‍ഹയായ വീണ ജാനിന് ലയണ്‍സ് ക്ലബിന്റെ ആദരം നല്കി. റോയ് ജോസ് ആലുക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജോയ് പോള്‍, ജോണ്‍ നിധിന് തോമസ്, ഫാ. ജോയ് പീണിക്ക പറമ്പില്‍, മനോജ് ഐബന്, എന്‍.കെ. സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്