ലഹരിക്കെതിരേ ഗോള്ലഹരി

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് ലഹരിക്കെതിരേ ഗോള്ലഹരി എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് ടീമുമായി സഹകരിച്ച് സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. ജനമൈത്രി പോലീസിന്റെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടത്തിയ മത്സരം ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് റോയ് ജോസിന് പന്ത് കൈമാറി ഉദ്ഘാടനം ചെയ്തു. റോയ് ജോസ് അധ്യക്ഷനായി. ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ കെ.എം. അഷറഫ് മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ ജോണ്‍ നിധിന് തോമസ്, ബിജോയ് പോള്‍, മനോജ് ഐബന്, മിഡ്ലി റോയി എന്നിവര്‍ സംസാരിച്ചു.