സാഹിത്യക്കാരി രേണു രാമനാഥനെയും, വാദ്യ കലാ രത്നം സജു ചന്ദ്രനെയും ആദരിച്ചു
ഇരിങ്ങാലക്കുട: കേരളകര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായി ചുമതല എടുത്ത പ്രശസ്ത സാഹിത്യക്കാരി രേണു രാമനാഥനെയും, ജനറല്‍ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വാദ്യ കലാ രത്നം പുല്ലൂര്‍ സജു ചന്ദ്രനെയും അവരുടെ വസതികളില്‍ എത്തി ആദരിച്ചു. മുന്‍ എംഎല്‍എ പ്രഫ. കെ.യൂ. അരുണന് മാസ്റ്റര്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, ആര്.എല്‍. ജീവന്‍ലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്