കേരളം വിലക്കയറ്റത്തിന്റെ കെടുതിയില്‍: തോമസ് ഉണ്ണിയാടന്
മാപ്രാണം: നിത്യോപയോഗ സാധനങ്ങളുടെ വില രൂക്ഷമായി വര്‍ധിച്ചിരിക്കുകയാണെന്നും കേരളം വിലക്കയറ്റത്തിന്റെ കെടുതിയിലാണെന്നും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് പറഞ്ഞു. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വിവിധ മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച പ്രിതിഷേധ കടകളുടെ നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊറത്തിശേരി മണ്ഡലം ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, പി.എന്‍. സുരേഷ്, പി.ബി. സത്യന്, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ജെയിംസ്, കുമാരി രഘുനാഥ്, പി.സി. മോഹനന്, കെ.സി. ജെയിംസ്, സിന്ധു അജയന് എന്നിവര്‍ പ്രസംഗിച്ചു. കൊമ്പൊടിഞ്ഞാമാക്കലില്‍ നടന്ന പ്രതിഷേധം ഡിസിസി സെക്രട്ടറി സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മിനി മോഹന്‍ദാസ്, സുബിന് കെ. സെബാസ്റ്റ്യന്‍, മിനി പോളി, ഡെന്നിസ് കണ്ണംകുന്നി, ജോസ് അരിക്കാട്ട്, പോളി അമ്പൂക്കന്, റൈജോ എന്നിവര്‍ പ്രസംഗിച്ചു. കാരൂരിരില് മണ്ഡലം ചെയര്മാന് കെ.വി. രാജു നേതൃത്വം നല്കി.