ആശാനിലയം സ്പെഷ്യല്‍ സ്കൂളില്‍ ക്രിസ്മസ് ആഘോഷം
കൊറ്റനെല്ലൂര്‍: ഇരിങ്ങാലക്കുട രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ കീഴിലുള്ള കൊറ്റനെല്ലൂര്‍ ആശാനിലയം സ്കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. ഇരിങ്ങാലക്കുട രൂപതാ മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി അധ്യക്ഷനായി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് മുഖ്യപ്രഭാഷണം നടത്തി. കൊറ്റനെല്ലൂര്‍ പള്ളിവികാരി ഫാ. വിത്സന് ഈരത്തറ അനുഗ്രഹപ്രഭാഷണം നടത്തി. സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസാ റോസ്, പോളി ജെ. അരിക്കാട്ട്, ഫാ. ജോമിന് ചെരടായ്, ലീന ഉണ്ണികൃഷ്ണന്, പോള്‍സണ്‍ തെറാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.