നേത്രപ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കടുപ്പശേരി ഇടവക സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടു കൂടി ഇടവക പാരിഷ് ഹാളില്‍ സൗജന്യ പ്രമേഹ പരിശോധനയും, ബ്ലഡ് പ്രഷര്‍ നിര്‍ണയവും, നേത്ര പരിശോധന ക്യാമ്പും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. ക്യാമ്പ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. റോബിന് പാലാട്ടി അധ്യക്ഷത വഹിച്ചു. രോഗികള്‍ ആയിട്ടുള്ള ഇടവകാംഗങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജോണ്സന് കോലങ്കണ്ണി, മാത്യു പട്ടത്തുപറമ്പില്‍, ജോര്‍ജ് പട്ടത്തുപറമ്പില്‍ എന്നിവരെ ആദരിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ടി. ജയകൃഷ്ണന് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ബിജു കൊടിയന്‍, ഫൊറോന പ്രസിഡന്റ് ജോബി പുന്നേലിപറമ്പില്‍, ട്രസ്റ്റി സാബു വടക്കുഞ്ചേരി, പ്രഫ. റാണി വര്‍ഗീസ്, ഡേവീസ് ഇടപ്പിള്ളി എന്നിവര്‍ സംസാരിച്ചു.