കല്ലംകുന്ന് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
കല്ലംകുന്ന്: കല്ലംകുന്ന് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഫാ. ജോര്‍ജ് പാറേമന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. അമ്പ് എഴുന്നള്ളിപ്പ് ദിനമായ 31ന് രാവിലെ 6.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും. രണ്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് എട്ടിന് അമ്പ് പ്രദക്ഷിണം പള്ളിയിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് കൂടുതുറക്കല്, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവക്കല് എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ജനുവരി ഒന്നിന് പത്തിന് പ്രസുദേന്തി വാഴ്ച്ച തുടര്‍ന്നുള്ള ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജോ കുറ്റിക്കാടന്‍ വചന സന്ദേശം നല്‍കും. വൈകീട്ട് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് തിരുശേഷിപ്പിന്റെ ആശീര്‍വാദവും വര്‍ണമഴയും ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിജോ മേനോത്ത്, ജനറല്‍ കണ്‍വീനര്‍ പൊഴോലിപറമ്പില്‍ റപ്പായി പോള്‍സണ്‍, കൈക്കാരന്മാരായ തെക്കൂടന്‍ ലോന ഡേവീസ്, നെടുംപറമ്പില്‍ റപ്പായി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
സിഡി കഷ്ണങ്ങളില്‍ വിരിഞ്ഞ വിശുദ്ധ അന്തോണീസ്; വേറിട്ട കലാസൃഷ്ടിയുമായി പാദുവാനഗര്‍ കെസിവൈഎം
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം
മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു