കാവടിയാട്ടത്തിനിടയില് സംഘര്‍ഷം
കുത്തേറ്റ യുവാവ് അപകടനില തരണം ചെയ്തു
മുരിയാട്: കുന്നത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഷഷ്ഠിയുടെ ഭാഗമായി കാവടിയാട്ടത്തിനിടയില് കുത്തേറ്റ യുവാവ് അപകടനില തരണം ചെയ്തു. മുരിയാട് സ്വദേശിയും ഓട്ടോക്ഷ ഡ്രൈവറുമായ കുറുവത്തു വീട്ടില്‍ ശ്യാമി (37)നാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. കാവടിയാട്ടത്തിനിടയില് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ പിടിച്ചുമാറ്റുന്നതിനിടയിലാണ് യുവജനസമാജം കമ്മിറ്റി അംഗമായ ശ്യാമിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ആളൂര്‍ എസ്എച്ച്ഒ സിബിന് എംബിയുടെ നേതൃത്വത്തില്‍ പതിനാറുകാരനെ കസ്റ്റഡിയില്‍ എടുത്ത് ജെജെ ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കി.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍