കരോള്‍ഗാനമത്സരം എറണാകുളം എആര്‍ ബാന്‍ഡ് ജേതാക്കള്‍
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ കെസിവൈഎമ്മും ഗായകസംഘവും സംയുക്തമായി നടത്തിയ അഖില കേരള കരോള്‍ഗാന മത്സരത്തില്‍ എറണാകുളം എആര്‍ ബാന്‍ഡ് ഒന്നാം സ്ഥാനവും സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് കുറ്റിക്കാട് രണ്ടാം സ്ഥാനവും സെന്റ് ജോസഫ് തീര്‍ഥകേന്ദ്രം വേലൂപ്പാടം മൂന്നാ സ്ഥാനവും കരസ്ഥമാക്കി. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, കത്തീഡ്രല്‍ ട്രസ്റ്റി ഷാജന് കണ്ടംകുളത്തി, കെസിവൈഎം ആനിമേറ്റര്‍ വല്‍സ കണ്ടംകുളത്തി, കെസിവൈഎം കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍, നിയുക്ത കെസിവൈഎം പ്രസിഡന്റ് സോജോ ജോയ് തൊടുപറമ്പില്‍, കത്തീഡ്രല്‍ ഗായകസംഘം ലീഡര്‍ ഡോ. എ.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ യങ് പ്രോഡ്യൂസര്‍ 2022 അവാര്‍ഡ് മാളിയേക്കല്‍ കൂനന്‍ പോള്‍സണ്‍ ലീന ദമ്പതികളുടെ മകനായ അമല്‍ പി. ജോസിന് സമ്മാനിച്ചു. മത്സരത്തില്‍ ഒന്നാം സമ്മാനം എറണാകുളം എആര്‍ ബാന്‍ഡ്, രണ്ടാം സമ്മാനം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് കുറ്റിക്കാട്, മൂന്നാം സമ്മാനം സെന്റ് ജോസഫ് ഷറെയിന് ചര്‍ച്ച് വേലുപ്പാടം കരസ്ഥമാക്കി.