മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ച കടുപ്പശ്ശേരി സ്വദേശി അറസ്റ്റില്‍
ഇരിങ്ങാലക്കുട: കൂട്ടമായിരുന്ന് മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെ ചോദ്യം ചെയ്ത അയല്‍വാസിയെയും ബന്ധുവിനെയും മര്‍ദ്ദിച്ച നാലംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 7.30 ന് കടുപ്പശ്ശേരി ചെങ്ങാറ്റുമുറിയില്‍ വച്ചായിരുന്നു സംഭവം. മുതിര്‍ന്നവരും കുട്ടികളുമടക്കം ഇരുപതോളം പേരാണ് മദ്യപിക്കുന്ന സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത കടുപ്പശ്ശേരി ചെങ്ങാറ്റുമുറി പൊറ്റയ്ക്കല്‍ വീട്ടില്‍ ബാബു (55), ബന്ധു സിജേഷ് (50) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറായ ബാബു അങ്കമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തൊമ്മാന മാളിയേക്കല്‍ വീട്ടില്‍ ഗ്ലാഡ്സനെ (21 ്) പുല്ലൂരില്‍ നിന്നും ആളൂര്‍ സിഐ സിബിന്, എസ്ഐ സുബിന്ത് എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍