ഗ്രീന്‍ പുല്ലൂര്‍ ഓണവിപണി പ്രവര്‍ത്തനം ആരംഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പുല്ലൂരില്‍ ഓണച്ചന്തക്കു തുടക്കമായി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, കുടുംബശ്രീ ഉത്പന്നങ്ങള്‍, തത്സമയ കായ വറുക്കല്‍ കേന്ദ്രം തുടങ്ങി വ്യത്യസ്തങ്ങളായിട്ടുള്ള ഓണത്തോടനുബന്ധിച്ച ഉത്പന്നങ്ങളുടെ വിപണനമാണു ഓണനാളുകളില്‍ ലക്ഷ്യമിടുന്നത്. ഈ മാസം 30 നു വൈകുന്നേരം ഓണച്ചന്ത സമാപിക്കും. എംഎല്‍എ പ്രഫ. കെ.യു അരുണന് മാഷ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. മോഹനന് മാസ്റ്റര്‍ക്കു വാഴക്കുല കൊടുത്തു കൊണ്ട് ഓണവിപണിയും ലൈവായി കായ വറുത്തു കൊണ്ട് കുടുംബശ്രീ പവലിയനും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം തോമസ് തൊകലത്ത്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി