ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലകട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. ഫിസിക്സ് വിഭാഗം മുന്‍ പ്രഫ. എന്‍.ആര്. പ്രേമകുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠന തൊഴില്‍ മേഖലകളിലെ അനുഭവങ്ങള്‍ പങ്കിട്ടത് നവ്യാനുഭവമായി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. എ.എന്‍. രവിശങ്കര്‍, പ്രഫ. എം. നന്ദകുമാര്‍, അലുംനി അസോസിയേഷന് വൈസ് പ്രസിഡന്റ് എ.വി. റോസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ കെ.എസ്. നിതിന്‍, ഫെബിന് രാജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി