ഇരിങ്ങാലക്കുട നഗരസഭ ബാലസഭാ സംഗമം നഗരസഭ ടൗണ്‍ ഹാളില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭ ബാലസഭാ സംഗമം നഗരസഭ ടൗണ്‍ ഹാളില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സി.സി. ഷിബിന്‍ സ്വാഗതം ആശംസിച്ചു. സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ് കുമാര്‍, ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍ സന്തോഷ് ബോബന്, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പുഷ്പാവതി, ഷൈലജ ബാലന് എന്നിവര്‍ പങ്കെടുക്കുകയും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു. ചടങ്ങിന് പ്രൊജക്ട് ഓഫീസര്‍ കെ.ജി. അനില്‍ നന്ദി പറഞ്ഞു. നഗരസഭാ പരിധിയിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുളള ഇരുന്നൂറിലധികം ബാലസഭ കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ ഉദ്ഘാടനത്തെ തുടര്‍ന്ന് ജിതിന് നയിച്ച എയ്റോബിക്സ് പരിശീലനം, ഇരിങ്ങാലക്കുട കൃഷി ഓഫീസര്‍ മിനി നയിച്ച കൃഷി നൈപുണ്യ ക്ലാസ്, സ്റ്റാന്‍ലി സാര്‍ നയിച്ച ശുചിത്വം മാലിന്യ സംസ്ക്കരണ ക്ലാസ്, എക്ലൈസ് ഓഫീസര്‍ നയിച്ച ലഹരി വിമുക്തി ബോധവല്‍ക്കരണ ക്ലാസ്, കുട്ടികളുടെ മാനസികോല്ലാസത്തിനായി രാജേഷ് തംബുരു നയിക്കുന്ന നാടന്‍ പാട്ട് തുടങ്ങിയവ സംഘടിപ്പിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും