കെഎസ്ആര്‍ടിസി ഗ്രാമവണ്ടികള്‍ സര്‍വീസ് നടത്തണമെന്ന് സിപിഐ

ഇരിങ്ങാലക്കുട: മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന പല സ്വകാര്യ സര്‍വ്വീസുകളും നിറുത്തിയതു മൂലം യാത്രാക്ലേശം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമായി കെഎസ്ആര്‍ടിസി ഗ്രാമവണ്ടികള്‍ സര്‍വീസ് നടത്തണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് സര്‍വീസുകള്‍ വേണ്ടത്ര പ്രാദേശിക സര്‍വീസ് നടത്താത്ത എല്ലാ പ്രദേശങ്ങളിലും ഗ്രാമവണ്ടികള്‍ എത്തണം. റൂട്ട് പെര്‍മിറ്റ് സ്വന്തമാക്കിയിട്ടും സര്‍വീസ് നടത്താത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. മൂന്നുപീടിക, കാട്ടൂര്‍ പ്രദേശങ്ങളില്‍ നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഠാണാവില്‍ പോകാതെ ബസ് സ്ന്റാന്‍ഡില്‍ സര്‍വീസ് നിറുത്തുന്നതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടും നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും പി. മണി പറഞ്ഞു.