സംഗമഗ്രാമ മാധവനെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു
ഇരിങ്ങാലക്കുട: ഗണിതശാസ്ത്ര പ്രതിഭയായിരുന്ന സംഗമഗ്രാമ മാധവനെക്കുറിച്ച് സ്വദേശിയായ ജാഗരണ്‍ മഞ്ചു ദേശീയതലത്തില്‍ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമായി വിവിധ ഭാഷകളില്‍ ഡോക്യം സിനിമ ഒരുങ്ങുന്നു. ആയതിനായി സ്വദേശി മിഷന് പ്രവര്‍ത്തനം ആരംഭിച്ചു. ഗണിത മഹാഗുരു സംഗമഗ്രാമ മാധവന് എന്ന പേരില്ഡോക്യം സിനിമയുടെ മലയാളം പതിപ്പിന്റെ ചിത്രീകരണം കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി മന അങ്കണത്തില്‍ ഡോ. സണ്ണി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാടപ്പിള്ളി പരമേശ്വരന് നമ്പൂതിരി ഐശ്വര്യദീപം കൊളുത്തി. സ്വദേശി ജാഗരണ്‍ മഞ്ചു, സംസ്ഥാന കണ്‍വീനര്‍ വര്‍ഗീസ് തൊടുപറമ്പില്‍, സ്വദേശി മിഷന് കണ്‍വീനര്‍ രേഖ വരമുദ്ര, നിര്‍മാതാവ് വര്‍ഗീസ് പന്തല്ലൂക്കാരന്‍, ആചാര്യ വിനയ് കൃഷ്ണ, മിനി പൂങ്ങാട്ട്, ഇരിങ്ങാടപ്പിള്ളി പത്മനാഭന്, ഹരികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. കല്ലേറ്റുംകര വിജെവിആര് ക്രിയേഷന്‍സ് ആണ് മലയാളം പതിപ്പ് നിര്‍മിക്കുന്നത്.