ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി ക്വസ്റ്റിന് മോഡി യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രദര്‍ശിപ്പിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഗുജറാത്ത് കലാപത്തിലെ നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യൂമെന്ററി ഇന്ത്യ ദി ക്വസ്റ്റിന് മോഡി യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ ഇരിങ്ങാലക്കുടയില്‍ പ്രദര്‍ശിപ്പിച്ചു. കെപിസിസി അംഗം എം.പി. ജാക്സണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുദീന്‍ കളക്കാട്ട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. വി. ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോമന് ചിറ്റേത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് സ്വാഗതവും മണ്ഡലം സെക്രട്ടറി പി.എസ്. സുബിന് നന്ദിയും പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു