കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രവര്‍ത്തക കണ്വെന്ഷന് ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഏരിയ പ്രവര്‍ത്തക കണ്വെന്ഷന് കര്‍ഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. 38000 കര്‍ഷകരെ അംഗങ്ങളായി ചേര്‍ക്കുവാന്‍ കണ്വെന്ഷന് തീരുമാനിച്ചു. ദല്‍ഹി സമരവാര്ഷികമായി തൃശൂരില്‍ നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകരെ അണിനിരത്തുവാനും ട്രാക്ടര്‍ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് സബ്സീഡി അനുവദിക്കാത്ത ഇരിങ്ങാലക്കുട നഗരസഭയ്ക്കെതിരെ സമരം ആരംഭിക്കുവാന്‍ തീരുമാനിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് റേഷന്‍ നല്കുവാന് പുഴുക്കലരി നല്‍കാതെ പച്ചരി നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹ നയം തിരുത്തണമെന്ന് കണ്വെന്ഷന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു ടി.ജി. ശങ്കരനാരായണന്, എം.ബി. രാജുമാസ്റ്റര്‍, ഹരിദാസ് പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു. ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ സ്വാഗതവും ചിന്ത സുഭാഷ് നന്ദിയും പറഞ്ഞു.