വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായിരുന്ന വി. രാംദാസ് രണ്ടാം ചരമ വാര്‍ഷികം
വെള്ളാങ്കല്ലൂര്‍: മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായിരുന്ന വി. രാംദാസിന്റെ രണ്ടാം ചരമ വാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. വെള്ളാങ്കല്ലൂര്‍ ജംഗ്ഷനില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടത്തിയ അനുസ്മരണ സമ്മേളനം മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ. ചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഷംസു വെളുത്തേരി, റസിയ അബു, ടി.കെ. ഹമീദ്, വി.എ. നാസര്‍, മല്ലിക ആനന്ദന്, മെജോ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ കെ. കൃഷ്ണകുമാര്‍, ബിജു പോള്‍, ജാസ്മിന് ജോയ്, നേതാക്കളായ രമേശ് മാടത്തിങ്കല്‍, സലിം അറക്കല്‍, സാബു കണ്ടത്തില്‍, സക്കീര്‍ കോല്‍പറമ്പില്‍, അനില്‍. സലിം, നൗഷാദ് ചിലങ്ക, നാസര്‍ മാസ്റ്റര്‍, ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്