ബോയ്സ് സ്കൂളില്‍ 150ാം വാര്‍ഷികാഘോഷ സംഘാടകസമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 150ാം വാര്‍ഷികം പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നതിന് വേണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘ രൂപീകരണം നടന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി. ഡോ. ആര്. ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളായ അഡ്വ. കെ.ആര്. വിജയ, അല്‍ഫോന്‍സാ തോമസ്, മുന്‍ നഗരസഭാ ചെയര്മാന് എംപി ജാക്സണ്, ഒഎസ്എ പ്രസിഡന്റ് പ്രഫ. ജോസ് തേക്കെത്തല, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പൂര്‍വ അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികളുമടക്കം നിരവധി പേര് യോഗത്തില്‍ പങ്കെടുത്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രധാനാധ്യാപിക ലത നന്ദിയും പറഞ്ഞു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു