ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കാന്‍ തൃശൂര്‍ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.ടി. ജോര്‍ജ്, അല്‍ഫോന്‍സാ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കാന്‍ തൃശൂര്‍ നോഡല്‍ ഓഫീസര്‍ വി.കെ. രാജു വിഷയാവതരണം നടത്തി. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ.എ. മിനിമോള്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 250 ഓളം പേര് പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി