വണിക വൈശ്യഭവന് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരള വണിക വൈശ്യ സംഘം ഇരിങ്ങാലക്കുട ശാഖ കമ്മിറ്റി ഓഫീസ് വണിക വൈശ്യ ഭവന് കേരള ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ചീഫ് വിപ്പും മുന്‍ എംഎല്‍എയുമായ തോമസ് ഉണ്ണിയാടന് 2022 ലെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, കുടുംബസംഗമം എന്നീ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആദരണീയനായ സംഘം സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പന് ചെട്ടിയാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥി ആയിരുന്നു. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സേതുമാധവന് പറയംവളപ്പില്‍ സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട ശാഖാ പ്രസിഡന്റ്് എം.എസ്. ശ്രീധരന് മുതിരപറമ്പില്‍, സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന് ചെട്ടിയാര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി ശങ്കരന് ജി. പഴയാറ്റില്‍, ശാഖാ സെക്രട്ടറി മണികണ്ഠന് ചക്കാലംതാഴം, ട്രഷറര്‍ വിനോദിനി മുരളി തട്ടാരുപറമ്പില്‍, കൃഷ്ണന് വെള്ളാപ്പിള്ളി, റോഷന് ലാല്‍ ജി കളവന്കണ്ടത്ത്, അഡ്വ. കമലം തോട്ടുങ്ങവളപ്പില് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം.എസ്. ബിനോജ് മുതിരപറമ്പില്‍ നന്ദി പ്രസംഗം നടത്തി.