ആശാന് ശിഷ്യയുടെ ആദരം
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ കഥകളി പുരസ്ക്കാരത്തിന് അര്‍ഹനായ കലാനിലയം രാഘവന് ആശാനെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും അദ്ദേഹത്തിന്റെ ശിഷ്യയുമായ ഡോ. ആര് ബിന്ദു വീട്ടിലെത്തി ആദരിച്ചു. 2021 ലെ കഥകളി പുരസ്കാരത്തിനാണ് ഇരിങ്ങാലക്കുടയുടെ അഭിമാനമായ കഥകളി ആചാര്യന് കലാനിലയം രാഘവന് ആശാന് അര്‍ഹനായത്. കഥകളിയുടെ മേഖലയില്‍ ദീര്‍ഘനാളത്തെ പ്രവര്ത്തനസമ്പത്താണ് രാഘവന് ആശാന് ഉള്ളതെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു. കേരളത്തിന്റെ കലാരൂപമായ കഥകളി മേഖലയിലെ ഏറ്റവും മികച്ച പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. കഥകളി മാത്രമല്ല ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അവബോധവും നല്‍കുകയും വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുകയും ചെയ്ത ഗുരുവാണ് രാഘവന് ആശാനെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
രാഘവന് ആശാന്റെ ശിഷ്യയാണെന്നതില് അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നും മന്ത്രി ഡോ ആര് ബിന്ദു വ്യക്തമാക്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി