എം.സി. പോള്‍ അനുസ്മരണവും അവാര്‍ഡ് ദാനവും
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ മുന്‍ ജില്ലാ പ്രസിഡന്റ് എം.സി. പോളിന്റെ അനുസ്മരണവും ജില്ലാതല അവാര്‍ഡ് വിതരണവും നടത്തി. ഇരിങ്ങാലക്കുട കെഎസ് പാര്‍ക്കില്‍ നടന്ന പരിപാടി മുനിസിപ്പല്‍ ചെയര്പേഴ്സന് സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ്രദാസ് അധ്യക്ഷനായി. ഡിഇഒ എസ്. ഷാജി മുഖ്യപ്രഭാഷണം നടത്തി. കെഎസ്ഇ ജനറല്‍ മാനേജര്‍ എം. അനില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ജാക്സന് വാഴപ്പിള്ളി, ടി.എന്‍. പ്രസീത, സ്കൗട്ട്സ് ഭാരവാഹികളായ എന്‍.സി. വാസു, പി.ജി. കൃഷ്ണനുണ്ണി, കെ.ഡി. ജയപ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ബെസ്റ്റ് സ്കൗട്ട് മാസ്റ്ററായ മുരിങ്ങൂര്‍ എല്‍എഫ് പബ്ലിക് സ്കൂളിലെ ഡോണല്‍ ഡിസില്‍വയെയും ബെസ്റ്റ് ഗൈഡ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എം.ഡി. ഡിംപിളിനെയും അനുമോദിച്ചു

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു