ഓള്‍ഇന്ത്യ ഇന്ഡര് യൂണിവേഴ്സിറ്റി അത്ലറ്റിക്സ് മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് താരങ്ങള്‍ക്ക് നേട്ടം
ഇരിങ്ങാലക്കുട: സ്പോര്‍ട്സ് യൂണിവേഴ്സിറ്റി ചെന്നൈയില്‍ നടത്തപ്പെട്ട ഓള്‍ഇന്ത്യ ഇന്ഡര് യൂണിവേഴ്സിറ്റി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ക്രൈസ്റ്റ് കോളജ് താരങ്ങള്‍ മിന്നും പ്രകടനം കാഴ്ച്ചവച്ചു. സാന്ദ്ര ബാബു ലോങ്ങ് ജമ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ മത്സരത്തില്‍ ക്രൈസ്റ്റിന്റെ ഗൗതം കൃഷ്ണ വെള്ളി മെഡല്‍ നേടി. 400 മീറ്റര്‍ റിലേയില്‍ പുരുഷ വിഭാഗം, വനിതാ വിഭാഗം, മിക്സഡ് വിഭാഗം എന്നിവയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വര്‍ണം നേടിയപ്പോള്‍ ക്രൈസ്റ്റ് കോളജ് താരങ്ങള്‍ മികച്ച സംഭാവനകള്‍ നല്കി. ആര്. ആരതി മിക്സഡ് വിഭാഗത്തിലും, വനിതാ വിഭാഗത്തിലും മത്സരിച്ചു, ഗൗതം മിക്സഡിലും പുരുഷ വിഭാഗത്തിലും മത്സരിച്ചു, മറ്റൊരു വിദ്യാര്‍ഥിനിയായ അനഘയും അര്‍ച്ചനയും വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിശീലകനായി ക്രൈസ്റ്റ് കോളജില്‍ സേവനം ചെയ്യുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് സേവിയര്‍ പൗലോസ് കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി