മാപ്രാണം ലാല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മെഡിക്കല്‍ സമരം
ഇരിങ്ങാലക്കുട: ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മെഡിക്കല്‍ സമരം മാപ്രാണം ലാല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ആരംഭിച്ചു. രാവിലെ ആറ് വൈകീട്ട് ആറ്
വരെ ഒപി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും എമര്ജന്സിയെയും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരടക്കം എല്ലാ വിഭാഗം
ആശുപത്രി ജീവനക്കാരും സമരത്തില്‍ പ്ലക്കാര്‍ഡുകളുമേന്തി പങ്കാളികളായി. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിലും അതിനെതിരെ സമയബന്ധിതമായി ശക്തമായ നിയമനടപടികള്‍ ഇല്ലാത്തതിലുമുള്ള ആശങ്ക ആശുപത്രി ജീവനക്കാര്‍ പങ്കുവെച്ചു.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി