കുടുംബശ്രീ വാര്‍ഷിക പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. ആനന്ദപുരം യുവജന കലാസമിതി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിതാ രവി അധ്യക്ഷത വഹിച്ചു. സിഡിഎസ് മെമ്പര്‍ മഞ്ജു ശശികുമാര്‍ സ്വാഗതമാശംസിച്ചു. പൊതുയോഗത്തില്‍ അന്താരാഷ്ട്ര മില്ലറ്റുവര്ഷം പ്രമാണിച്ച് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഇരിങ്ങാലക്കുട ഏരിയയുടെ നേതൃത്വത്തില്‍ ജീവിതശൈലി രോഗങ്ങളും ചെറുധാന്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഏരിയ പ്രസിഡന്റ് ഡോ. കേസരിമേനോന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ചെറുമണി ധാന്യങ്ങളെ കൊണ്ടുള്ള വിവിധ പാചകരീതികളും, വിഭവങ്ങളും യോഗത്തില്‍ പരിചയപ്പെടുത്തി.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി