വേനല്‍ ചൂടില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി തണ്ണീര്‍പന്തല്‍ ഒരുക്കി എഐവൈഎഫ്
ഇരിങ്ങാലക്കുട: കടുത്ത ചൂടില്‍ യാത്രക്കാരുടെ ദാഹമകറ്റാന്‍ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി. തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും കേരള ഫീഡ്സ് ചെയര്‍മാനുമായ കെ. ശ്രീകുമാര്‍ നിര്‍വഹിച്ചു. വേനല്‍ ചൂടില്‍ പകരാം ദാഹജലം എന്ന എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായാണ് ഇരിങ്ങാലക്കുടയില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, ജില്ല കമ്മിറ്റി അംഗങ്ങളായ പി.എസ്. ശ്യാംകുമാര്‍, സ്വപ്ന നജിന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഗാവരോഷ്, എക്സിക്യുട്ടീവ് അംഗം ഷാഹില്‍, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു